അർജന്റീനയെ തകർത്ത ബെർഗ്കാമ്പ് വണ്ടർ ഗോളിന് ഇന്ന് 20 വയസ്

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീനയുടെ 98ലെ ലോകകപ്പ് പ്രതീക്ഷകളുടെ മേൽ കരിനിഴൽ വീഴ്ത്തി ലോകകപ്പിന് പുറത്തെക്കയച്ച ഡെനിസ് ബെർഗ്കാമ്പിന്റെ വണ്ടർ ഗോളിന് ഇന്ന് 20 വയസ്. 1998 ജൂലൈ നാലിന് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയും ഹോളണ്ടും ഓരോ ഗോൾ വീതം നേടി മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമ്പോൾ ആയിരുന്നു 90ആം മിനിറ്റിൽ ബെർഗ്കാമ്പിന്റെ ഗോൾ പിറന്നത്.

അർജന്റീനയുടെ ഒർട്ടേഗക്ക് ചുവപ്പ് കാർഡ് ലഭിച്ച ശേഷം മത്സരം തുടങ്ങി 53ആം സെക്കന്റിൽ ആണ് ബെർഗ്കാമ്പ് തന്റെ മാന്ത്രികത പുറത്തെടുത്തത്, ഹോളണ്ട് ക്യാപ്റ്റൻ ഫ്രാങ്ക് ഡെ ബോയർ ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച അസിസ്റ്റ് നൽകി. ഫ്രാങ്ക് ഡെ ബോയർ 60 അടിയോളം പിറകിൽ നിന്നും നൽകിയ മനോഹരമായ ഏരിയൽ പാസ് “Touch of a Genius” എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ലോകോത്തര ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രണത്തിലാക്കിയ ബെർഗ്കാമ്പ് മുന്നിൽ നിന്ന അയാളെയെ കബളിപ്പിച്ചു വെട്ടിത്തിരിഞ്ഞു ഒരു ഫ്ലിക്, പന്ത് ഗോൾ കീപ്പർ കാർലോസ് റോയെ മറികടന്ന് വലയിലേക്ക്.

മൂന്നേ മൂന്നു ടച്ചുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഈ ലോകോത്തര ളിൽ, മഹത്തരമായ ഫസ്റ്റ് ടച്ച്, സൂക്ഷ്മമായ സെക്കന്റ് ടച്ച്, ഗോൾ കീപ്പറെ മറികടന്ന മൂന്നാം ടച്ച്. ഹോളണ്ടിന്റെ ഓറഞ്ച് കുപ്പായത്തിൽ ബെർഗ്കാമ്പിന്റെ 36ആം ഗോളായിരുന്നു ഇത്. ഫാസ് വെൽകിസിന്റെ 35 ഗോളുകൾ എന്ന റെക്കോർഡ് മറികടന്ന് ഓറഞ്ച് പടയുടെ അന്നത്തെ മികച്ച ഗോൾ നേട്ടക്കാരനായി മാറി ബെർഗ്കാമ്പ്. നിലവിൽ 42 ഗോളുമായി വാൻ പേഴ്സിയുടെ പേരിലാണ് റെക്കോർഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial