29 പന്തിൽ 10 വിക്കറ്റ്, ചരിത്രമെഴുതി കഷ്‌വി ഗൗതം

Staff Reporter

29 പന്തിൽ നിന്ന് 10 വിക്കറ്റുകൾ വീഴ്ത്തി ചരിത്രമെഴുതി ചണ്ഡീഗഡ് അണ്ടർ 19 വനിത ക്യാപ്റ്റൻ കഷ്‌വി ഗൗതം. ഇതോടെ നിശ്ചിത ഓവർ ക്രിക്കറ്റിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി കഷ്‌വി ഗൗതം.  അരുണാചൽ പ്രാദേശിനെതിരായ അണ്ടർ 19 മത്സരത്തിലാണ് കഷ്‌വി ഗൗതം പുതിയ ചരിത്ര രചിച്ചത്.  വെറും 12 റൺസാണ് 29 പന്തുകളിൽ കഷ്‌വി ഗൗതം വിട്ടുകൊടുത്തത്.

മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ചണ്ഡീഗഡ് 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത അരുണാചൽ പ്രദേശ് വെറും 25 റൺസിന് ഓൾ ഔട്ട് ആയി. മത്സരത്തിൽ 161 റൺസിനാണ് ചണ്ഡീഗഡ് ജയിച്ചത്. മികച്ച ഫോമിലുള്ള കഷ്‌വി ഗൗതം കഴിഞ്ഞ മത്സരങ്ങളിൽ ബിഹാറിനെതിരെ 10 ഓവറിൽ 6 റൺസ് വഴങ്ങി ഒരു വിക്കറ്റും ജമ്മു കാശ്മീരിനെതിരെ 7 വിക്കറ്റും വീഴ്ത്തിയിരുന്നു