ഫ്രഞ്ച് ലീഗ് വണ്ണിൽ ജയം തുടർന്ന് പാരീസ് സെന്റ് ജർമൻ. സെന്റ് എറ്റിനയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് പി.എസ്.ജി തോൽപ്പിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ആയിരുന്നു 10 പേരായ എതിരാളിക്ക് എതിരെ പാരീസിന്റെ തിരിച്ചു വരവ് ജയം. മത്സരത്തിൽ വലിയ ആധിപത്യം പി.എസ്.ജി കാണിച്ചത്. എന്നാൽ പ്രത്യാക്രമണത്തിൽ പാരീസിനെ ബുദ്ധിമുട്ടിക്കാൻ എതിരാളികൾക്കും ആയി. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ മെസ്സിയുടെ പാസിൽ നിന്നു നെയ്മർ ഗോൾ കണ്ടതിയെങ്കിലും വാർ അത് ഓഫ് സൈഡ് വിളിച്ചു. എന്നാൽ 23 മത്തെ മിനിറ്റിൽ ഡെനിസ് ബൗനാഗ കളിയുടെ ഗതിക്ക് വിരുദ്ധമായി മത്സരത്തിൽ സെന്റ് എറ്റിനക്ക് ഗോൾ സമ്മാനിച്ചു. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് എമ്പപ്പെയെ ഫൗൾ ചെയ്ത തിമോത്തിക്ക് റഫറി ചുവപ്പ് കാർഡ് കാണിച്ചതോടെ എതിരാളികൾ പത്ത് പേരായി ചുരുങ്ങി.
തുടർന്ന് തൊട്ടടുത്ത മിനിറ്റിൽ തന്നെ പി.എസ്.ജി സമനില ഗോൾ നേടി. സുവർണ അവസരം മുമ്പ് പാഴാക്കിയ മാർക്വീന്യോസ് മെസ്സിയുടെ ഫ്രീക്കിക്കിൽ നിന്നാണ് ഗോൾ കണ്ടത്തിയത്. പി.എസ്.ജി ആധിപത്യം ആണ് രണ്ടാം പകുതിയിൽ കണ്ടത് എങ്കിലും രണ്ടാം ഗോൾ വരാൻ 79 മത്തെ മിനിറ്റ് വരെ എടുത്തു. മെസ്സി ഉണ്ടാക്കിയെടുത്ത അവസരത്തിൽ നിന്നു പാസ് സ്വീകരിച്ച ഏഞ്ചൽ ഡി മരിയ ആണ് ഇത്തവണ ഗോൾ നേടിയത്. 88 മത്തെ മിനിറ്റിൽ നെയ്മറിന് പരിക്കേറ്റത് പി.എസ്.ജിക്ക് തിരിച്ചടിയായി. സ്ട്രക്ച്ചറിൽ ആണ് നെയ്മർ കളം വിട്ടത്. തുടർന്ന് മെസ്സിയുടെ ക്രോസിൽ നിന്നു തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ക്യാപ്റ്റൻ മാർക്വീന്യോസ് പാരീസ് ജയം പൂർത്തിയാക്കുക ആയിരുന്നു. മെസ്സി കളം നിറഞ്ഞു ആടിയെങ്കിലും നെയ്മറിന്റെ പരിക്ക് പി.എസ്.ജിക്ക് ആശങ്ക നൽകുന്നുണ്ട്.