ദീപക് ചാഹറിനെ ചെന്നൈ വിട്ടു കൊടുത്തില്ല, 14 കോടിക്ക് താരം വീണ്ടും ധോണിക്ക് ഒപ്പം

ഇന്ത്യൻ പേസ് ബൗളർ ദീപക് ചാഹറിനെ 14 കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി‌. കഴിഞ്ഞ സീസണിൽ ചെന്നൈയുടെ താരമായിരുന്ന ചാഹറിനായി തുടക്കത്തിൽ ഹൈദരബാദും ഡെൽഹി ക്യാപിറ്റൽസുമാണ് പോരാടിയത്. അവസാനം 11 കോടി കഴിഞ്ഞപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സും ലേലത്തിൽ ചേർന്നു. പിന്നെ ഡെൽഹിയും ചെന്നൈയും തമ്മിലായി പോരാട്ടം. ഡെൽഹി പിന്മാറിയപ്പോൾ രാജ്സ്ഥാൻ ബിഡിൽ ചേർന്നു. 2 കോടി ആയിരുന്നു ചാഹറിന്റെ അടിസ്ഥാന വില. 29കാരനായ ഉത്തർ പ്രദേശുകാരൻ അവസാന മൂന്ന് സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിന് ഒപ്പം ആയിരുന്നു‌. കഴിഞ്ഞ സീസണിൽ താരം 15 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് നേടിയിരുന്നു. ഇന്നത്തെ ലേലത്തിലെ രണ്ടാമത്തെ ഉയർന്ന തുകയാണ് 14 കോടിയുടെ ഈ സ്വന്തമാക്കൽ.