ഉക്രൈൻ വിടാൻ സഹായിക്കണം എന്ന് ശാക്തറിന്റെയും ഡൈനാമോകീവിന്റെയും ബ്രസീലിയ‌ൻ താരങ്ങൾ

Picsart 22 02 24 16 52 52 493

റഷ്യ ഉക്രൈനിൽ ആക്രമണം ആരംഭിച്ചതോടെ ഉക്രൈനിലെ ഫുട്ബോൾ ലീഗുകൾ നിർത്തിവെച്ചിരിക്കുകയാണ്. ലീഗിലെ പ്രമുഖ ക്ലബുകളായ ശാക്തറിന്റെയും ഡൈനാമോ കീവിന്റെയും ബ്രസീലിയൻ താരങ്ങളും അവരുടെ കുടുംബവും ചേർന്ന് ഇന്ന് ഒരു വീഡിയോ പുറത്ത് ഇറക്കി. അവരെ ഉക്രൈൻ വിടാൻ സഹായിക്കണം എന്നാണ് താരങ്ങളും കുടുംബങ്ങളും ആവശ്യപ്പെടുന്നത്. ഉക്രൈനിലെ കാര്യങ്ങൾ ഭയാനകമാണെന്ന് താരങ്ങൾ പറയുന്നു.

ബോർഡറുകൾ അടച്ചിരിക്കുകയാണ്. ഇവിടെ ഇപ്പോൾ എണ്ണ ഇല്ല, പണം ഇല്ല, ഫുഡും ഇനി ഇല്ലാതാകും അതിനു മുമ്പ് തങ്ങളെ ഉക്രൈൻ വിടാൻ സഹായിക്കണമെന്ന് അവർ പറഞ്ഞു.

ഡൈനാമോ കീവിന്റെ റൊമാനിയൻ പരിശീലകൻ ആയ ലുകെസ്കു താനുക്രൈൻ വിടില്ല എന്നും തനിക്ക് ഭയമില്ല എന്നും പറഞ്ഞു. യുദ്ധം ആരംഭിച്ചത് വിഡ്ഡികൾ ആണെന്നും അവർ അത് നിർത്തണം എന്നും അദ്ദേഹം പറഞ്ഞു.