110 റണ്‍സിനു യുഎഇയെ പുറത്താക്കി സിംബാബ്‍വേ, ഏഴ് വിക്കറ്റ് ജയം 23.1 ഓവറില്‍

Sports Correspondent

സിംബാബ്‍വേ-യുഎഇ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‍വേയ്ക്ക് ഏഴ് വിക്കറ്റ് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 44.5 ഓവറില്‍ പുറത്താക്കിയ ശേഷം 23.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്‍വേ വിജയം പിടിച്ചെടുത്തു. 36 റണ്‍സ് നേടിയ മുഹമ്മദ് ബൂട്ടയാണ് യുഎഇ നിരയിലെ ടോപ് സ്കോറര്‍. സിംബാബ്‍വേയ്ക്കായി ടെണ്ടായി ചതാര മൂന്നും ഡൊണാള്‍ഡ് ടിരിപാനോ, കൈല്‍ ജാര്‍വിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗില്‍ ക്രെയിഗ് ഇര്‍വിന്‍ 51 റണ്‍സും റെഗിസ് ചാകാബ്‍വ 38 റണ്‍സും നേടി സിംബാബ്‍വേയുടെ വിജയം ഉറപ്പാക്കി.