പാണ്ടിക്കാട് സെമിയിൽ മെഡിഗാഡ് അരീക്കോടിന് വിജയം

- Advertisement -

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസ് സെമി ലീഗിലെ പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടിന് ആദ്യ വിജയം. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ മെഡിഗാഡും അൽ ശബാബും ആയിരുന്നു ഏറ്റുമുട്ടിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം. ഇതോടെ മെഡിഗാഡ് അരീക്കോടിന് ലീഗിൽ മൂന്ന് പോയന്റായി. ഉഷാ തൃശ്ശൂർ സെമി ലീഗിൽ നാലു പോയന്റുമായി മുന്നിൽ നിൽക്കുന്നുണ്ട്. രണ്ട് പോയന്റുള്ള ഫിഫാ മഞ്ചേരി ആകും മെഡിഗാഡ് അരീക്കോടിന്റെ അവസാന സെമിയിലെ എതിരാളികൾ.

നാളെ പാണ്ടിക്കാട് സെവൻസിൽ മത്സരമില്ല.

Advertisement