സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 47.3 ഓവറില്‍ 198 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. തന്റെ കന്നി അര്‍ദ്ധ ശതകം നേടിയ ഡെയില്‍ സ്റ്റെയിനിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 60 റണ്‍സ് നേടിയ സ്റ്റെയിന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍.
101/7 എന്ന നിലയില്‍ വലിയ തകര്‍ച്ച നേരിടുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയുടെ രക്ഷയ്ക്ക് 75 റണ്‍സ് നേടിയ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് നേടിയത്. ഇരുവരും ചേര്‍ന്ന് നടത്തിയ ചെറുത്ത്നില്പാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് പന്തെറിയുവാന്‍ ആവശ്യമായ സ്കോര്‍ നേടുന്നതിനു സഹായിച്ചത്. ഫെഹ്ലുക്വായോ പുറത്തായപ്പോളാണ് എട്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത്. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് ഡെയില്‍ സ്റ്റെയിന്‍ പുറത്തായത്. 85 പന്തില്‍ നിന്ന് 8 ഫോറും 1 സിക്സുമാണ് സ്റ്റെയിന്‍ നേടിയത്.
എയ്ഡന്‍ മാര്‍ക്രം(35), ആന്‍ഡിലെ ഫെഹ്ലുക്വായോ(28), ക്രിസ്റ്റ്യന്‍ ജോങ്കര്‍(25), ഖായ സോണ്ടോ(21) എന്നിവര്‍ 20നു മുകളിലുള്ള സ്കോര്‍ നേടിയത്. ടെണ്ടായി ചതാര മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കൈല്‍ ജാര്‍വിസ്, ഡൊണാള്‍ഡ് ടിരിപാനോ, ബ്രണ്ടന്‍ മാവുട്ട എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.