ധാക്കയില്‍ സിംബാബ്‍വേയ്ക്ക് മികച്ച തുടക്കം

Sports Correspondent

ധാക്കയില്‍ ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ആദ്യ വിക്കറ്റ് നഷ്ടമായ ശേഷം മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി സിംബാബ്‍വേ. ഇന്ന് കെവിന്‍ കസുസയെ(2) ആദ്യം തന്നെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടുകെട്ടാണ് പ്രിന്‍സ് മാസ്‍വാവുരേ-ക്രെയിഗ് ഇര്‍വിന്‍ കൂട്ടുകെട്ട് നേടിയത്. പ്രിന്‍സ് 45 റണ്‍സും ക്രെയിഗ് 26 റണ്‍സും നേടിയാണ് സിംബാബ്‍വേയ്ക്ക് മികച്ച തുടക്കം ആദ്യ സെഷനില്‍ നല്‍കിയത്.

ആദ്യ ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ സിംബാബ്‍വേ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 ഓവറില്‍ നിന്ന് 80 റണ്‍സാണ് നേടിയിട്ടുള്ളത്. അബു ജയേദിനാണ് വിക്കറ്റ് ലഭിച്ചത്.