സിംബാബ്‍വേയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

- Advertisement -

ബംഗ്ലാദേശ്-സിംബാബ്‍വേ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിനു മുന്‍തൂക്കം. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സ് 522/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റാണ് സിംബാബ്‍വേയ്ക്ക് നഷ്ടമായിട്ടുള്ളത്. 25 റണ്‍സ് നേടിയ ടീമിനു ഹാമിള്‍ട്ടണ്‍ മസകഡ്സയെ(14) നഷ്ടമായപ്പോള്‍ ബ്രയന്‍ ചാരിയും(10*) റണ്ണൊന്നുമെടുക്കാതെ ഡൊണാള്‍ഡ് ടിരിപാനോയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. തൈജുള്‍ ഇസ്ലാമിനാണ് വിക്കറ്റ്.

നേരത്തെ മുഷ്ഫിക്കുര്‍ റഹിം(219*), മെഹ്ദി ഹസന്‍(68*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശ് പടുകൂറ്റന്‍ സ്കോര്‍ നേടിയത്. ആദ്യ ദിവസം മോമിനുള്‍ ഹക്ക് 168 റണ്‍സ് നേടി പുറത്തായിരുന്നു. സിംബാബ്‍വേയ്ക്കായി കൈല്‍ ജാര്‍വിസ് അഞ്ച് വിക്കറ്റ് നേടി.

 

 

 

Advertisement