ചതുര്‍ദിന ടെസ്റ്റ് കളിക്കുവാന്‍ സിംബാബ്‍വേ ഇംഗ്ലണ്ടിലേക്ക്, പരമ്പര നടക്കുക 2025ൽ

Sports Correspondent

2003ന് ശേഷം ആദ്യമായി സിംബാബ്‍വേ ഇംഗ്ലണ്ടിലേക്ക് ഒരു ബൈലാറ്റൽ സീരീസിനായി എത്തുന്നു. 2025ൽ ഒരു ചതുര്‍ദിന ടെസ്റ്റിൽ സിംബാബ്‍വേയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമെന്നാണ് സിംബാബ്‍വേ ക്രിക്കറ്റ് പുറത്ത് വിട്ട് വിവരം. മേയ് 28 മുതൽ 31 വരെയാണ് ഈ മത്സരം നടക്കുക. മത്സരത്തിന്റെ വേദി തീരുമാനിച്ചിട്ടില്ല.

ഇതിന് മുമ്പ് സിംബാബ്‍വേ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ മേയ് ഇരു ടെസ്റ്റുകളിലും ഇംഗ്ലണ്ട് ഇന്നിംഗ്സ് വിജയം ആണ് നേടിയത്. ചരിത്രപ്രധാനമായ ടെസ്റ്റ് മത്സരം ആകും ഇതെന്നാണ് സിംബാബ്‍വേ ക്രിക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ഗിവ്മോര്‍ മകോനി പറഞ്ഞത്. രരണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടിൽ സിംബാബ്‍വേ എത്തുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.