കോവിഡ് വ്യാപനം, ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവെച്ച് സിംബാബ്‍വേ ക്രിക്കറ്റ്

Sports Correspondent

സിംബാബ്‍വേയില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റിംഗ് ആക്ടിവിറ്റികളെല്ലാം നിര്‍ത്തിവെച്ച് സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡ്. പുതിയ കോവിഡ് കേസുകളുടെ വലിയ തോതിലുള്ള വര്‍ദ്ധനവ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ വന്നതോടെ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെയാണ് ഈ നീക്കത്തിലേക്ക് സിംബാബ്‍വേ ക്രിക്കറ്റിന് പോകേണ്ടി വന്നത്.

ജനുവരി 4ന് പ്രാദേശിക പുരുഷ ടി20 ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാനിരിക്കവെയാണ് ഇത് മാറ്റിവയ്ക്കുന്നതായി അറിയിച്ച് ബോര്‍ഡ് മീഡിയ റിലീസ് പുറത്ത് വിട്ടത്. ജനുവരി അവസാനത്തോടെ അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളും അടങ്ങിയ പരമ്പരയെ ഇതെങ്ങനെ ബാധിക്കുമെന്നത് ഇനി കണ്ടറിയേണ്ടതാണ്.

നേരത്തെ പരമ്പര ഇന്ത്യയിലാണ് നടക്കാനിരുന്നതെങ്കിലും പിന്നീട് യുഎഇയിലോ സിംബാബ്‍വേയിലെ മത്സരങ്ങള്‍ നടത്താമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരെയും ഈ വര്‍ഷം സിംബാബ്‍വേ ആതിഥേയത്വം വഹിക്കാനിരിക്കുകയാണ്.