അഞ്ച് വിക്കറ്റ് വീണു, സിംബാബ്‍വേ ഇന്നിംഗ്സ് തോല്‍വിയിലേക്ക്

Sports Correspondent

ബംഗ്ലാദേശിനെതിരെ സിംബാബ്‍വേയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടം. 9/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ടീമിന് പിന്നെയും വിക്കറ്റുകള്‍ വീണപ്പോള്‍ 44/4 എന്ന നിലയിലാകുകയായിരുന്നു. ഇന്നലെ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ സിംബാബ്‍വേയ്ക്കായി അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ക്രെയിഗ് ഇര്‍വിനും സിക്കന്ദര്‍ റാസയും ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ടുമായി മുന്നേറുന്നതിനിടെയാണ് ഇര്‍വിന്‍ റണ്ണൗട്ട് രൂപത്തില്‍ പുറത്തായത്.

60 റണ്‍സ് കൂട്ടുകെട്ടിന് ശേഷം 43 റണ്‍സ് നേടിയ ഇര്‍വിന്‍ പുറത്താകുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ സിംബാബ്‍വേ 31 ഓവറില്‍ 114/5 എന്ന നിലയിലാണ്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ 181 റണ്‍സാണ് ടീം ഇനി നേടേണ്ടത്. ക്രീസിലുള്ള സിക്കന്ദര്‍ റാസ 32 റണ്‍സ് നേടിയിട്ടുണ്ട്.

ബംഗ്ലാദേശിനായി നയീം ഹസന്‍ മൂന്നും തൈജുല്‍ ഇസ്ലാം ഒരു വിക്കറ്റും നേടി.