പാകിസ്താൻ പര്യടനത്തിനിള്ള സിംബാബ്‌വേ ടീം പ്രഖ്യാപിച്ചു

20201011 174556
- Advertisement -

ഈ മാസം അവസാനം ആരംഭിക്കുന്ന പാകിസ്താൻ പര്യടനത്തിനുള്ള സിംബാബ്‌വെ ടീം പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ ആഡ് റൗണ്ടർ ചമു ചിബാബ ആയിരിക്കും നയിക്കുക. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വി20 മത്സരങ്ങളുമാണ് സിംബാബ്‌വെ പാകിസ്ഥാനുമായി കളിക്കുക. 34കാരനാ ചിബാബ തന്നെ ആയിരുന്നു ബംഗ്ലാദേശിന് എതിരായ സിംബാബ്‌വെയുടെ അവസാന മത്സരത്തിലും ടീമിനെ നയിച്ചിരുന്നത്.

അടുത്ത ആഴ്ച സിംബാബ്‌വെ ടീം റാവല്പിണ്ടിയിൽ എത്തും. ഒക്ടോബർ 30, നവംബർ 1, നവംബർ 3 തീയതികളിലാകും ഏകദിന മത്സരങ്ങൾ നടക്കുക. നവംബർ 7, 8, 10 തീയതികളിൽ ട്വി20 മത്സരങ്ങളും നടക്കും.

Zimbabwe squad: Chamu Chibhabha(c), Faraz Akram, Ryan Burl, Brian Chari, Tendai Chatara, Elton Chigumbura, Tendai Chisoro, Craig Ervine, Tinashe Kamunhukamwe, Wessly Madhevere, Wellington Masakadza, Carl Mumba, Richmond Mutumbami, Blessing Muzarabani, Richard Ngarava, Sikandar Raza, Milton Shumba, Brendan Taylor, Donald Tiripano, Sean Williams.

Advertisement