പന്ത് ഷൈന്‍ ചെയ്യിക്കുവാന്‍ തുപ്പല്‍ പുരട്ടരുതെന്ന് ഐസിസി തീരുമാനം പല എതിരഭിപ്രായത്തിനും കാരണം ആയിട്ടുണ്ടെങ്കിലും താന്‍ ഇതിനെ സ്വാഗതം ചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍. മൈക്കല്‍ ഹോള്‍ഡിംഗും ഡേവിഡ് വാര്‍ണറും ഉള്‍പ്പെടെയുള്ളവര്‍ ഐസിസിയുടെ ശ്രമം ശരിയല്ലെന്ന് പറഞ്ഞപ്പോള്‍ സഹീര്‍ ഇത് പരിഗണിക്കേണ്ട കാര്യമാണെന്ന് പറഞ്ഞു.
പന്തില്‍ തുപ്പല്‍ പുരട്ടുന്നത് കൊറോണ ഭീതിയിലേക്ക് കളിക്കാരെ മാത്രമല്ല കാണികളെയും കൊണ്ടെത്തിക്കുമെന്ന് സഹീര്‍ പറഞ്ഞു ആള്‍ക്കുട്ടതിനിടയില്‍ പന്ത് ചെന്ന് വീഴുകയും അവര്‍ അത് കൈ കൊണ്ട് തൊടുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അവരിലേക്കും ഇത് പകരുമെന്ന് സഹീര്‍ പറഞ്ഞു.
അതിനാല്‍ തന്നെ ഇത്തരം സാഹചര്യത്തില്‍ ഈ ഒരു രീതി വിലക്കേണ്ടത് തന്നെയാണെന്ന് സഹീര്‍ പറഞ്ഞു.