ബി.സി.സി.ഐ അധികൃതർക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. തന്റെ വിടവാങ്ങലിന്റെ സമയത്ത് ബി.സി.സി.ഐ തനിക്ക് വേണ്ടത്ര ബഹുമാനം തന്നില്ലെന്നും യുവരാജ് സിംഗ് ആരോപിച്ചു. നേരത്തെയും ഇത്തരത്തിലുള്ള ആരോപണങ്ങളുമായി യുവരാജ് സിങ് രംഗത്തെത്തിയിരുന്നു.
താൻ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ഇതിഹാസം അല്ലെന്നും എന്നാൽ സമഗ്രതയോടെ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും യുവരാജ് സിങ് പറഞ്ഞു. താൻ കുറച്ച് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് കാളിച്ചതെന്നും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചവരാണ് ഇതിഹാസങ്ങൾ എന്നും യുവരാജ് കൂട്ടിച്ചേർത്തു. മറ്റൊരാൾക്ക് വിടവാങ്ങൽ നൽകേണ്ടത് തീരുമാനിക്കേണ്ടത് താൻ അല്ലെന്നും ബി.സി.സി.ഐ ആണെന്നും യുവരാജ് സിംഗ് പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടി താൻ ഗൗതം ഗംഭീറും സുനിൽ ഗവാസ്കറിന് ശേഷം ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത വിരേന്ദർ സെവാഗിനും ഫാസ്റ്റ് ബൗളർ സഹീർ ഖാനും ബാറ്റ്സ്മാൻ വി.വി.എസ് ലക്ഷ്മണിനും എല്ലാം ബി.സി.സി.ഐ വിരമിക്കുമ്പോൾ വേണ്ടത്ര ബഹുമാനം നൽകിയിട്ടില്ലെന്നും യുവരാജ് സിംഗ് പറഞ്ഞു. 2019ലാണ് യുവരാജ് സിങ് ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.