ഇന്ത്യൻ ക്രിക്കറ്റ് ലെജന്റ് യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. അതേ സമയം യുവരാജിന്റെ 12 ആം നമ്പർ ജേഴ്സി താരത്തിനോടുള്ള ആദരസൂചകനായി ബിസിസിഐ ഒഴിച്ചിടണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് മുൻ ലോകചാമ്പ്യനും നിലവിലെ എംപിയുമായ ഗൗതം ഗംഭീർ. ഏകദിനം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് യുവരാജ് സിംഗ് എന്നും ഗംഭീർ ട്വിറ്ററിൽ കുറിച്ചു. യുവരാജിനെപ്പോലെ ബാറ്റ് ചെയ്യാനും തനിക്ക് ആഗ്രഹനുണ്ടായിരുന്നെന്നും ഗംഭീർ പറഞ്ഞു.
Congratulations Prince @YUVSTRONG12 on a wonderful career. You were the best ever white ball cricketer India had. @BCCI should retire Number 12 jersey in the tribute to your career. Wish I could bat like you Champion #Yuvrajsinghretires #ThankYouYuvraj #ThankYouYuvi
— Gautam Gambhir (@GautamGambhir) June 10, 2019
40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും കളിച്ച യുവി ഇന്ത്യയുടെ 2007 ടി20 ലോകകപ്പിലും 2011 ഏകദിന വിജയങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. 402 മത്സരങ്ങളില്‍ നിന്ന് 11788 അന്താരാഷ്ട്ര റണ്‍സുകളാണ് യുവരാജ് സിംഗ് നേടിയിട്ടുള്ളത്.