യൂനിസ് ഖാനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചത് തെറ്റായ തീരുമാനം എന്ന് എന്ന് പറഞ്ഞ് ഷൊയ്ബ് അക്തര്‍. താരത്തിനെ ദേശീയ ടീമിന് പകരം നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ആയിരുന്നു നിയമിക്കേണ്ടിയിരുന്നതെന്നും ദേശീയ ടീം കോച്ചായി മുഹമ്മദ് യൂസഫിനെ നിയമിക്കണമായിരുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോളും നല്ല രീതിയില്‍ അല്ല നടക്കുന്നതെന്നാണ് ഈ നിയമനം സൂചിപ്പിക്കുന്നതെന്നാണ് അക്തര്‍ വെളിപ്പെടുത്തിയത്. 2017ല്‍ റിട്ടയര്‍ ചെയ്ത ശേഷം താരത്തിനെ ഇംഗ്ലണ്ട് ടൂറിന് വേണ്ടിയാണ് ബാറ്റിംഗ് കോച്ചായി നിയമിച്ചത്. താരത്തിനെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലേക്ക് എത്തിക്കുവാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് ആലോചിച്ചുവെങ്കിലും അത് സാധ്യമായില്ല.
പിന്നീട് താരത്തിനെ അണ്ടര്‍ 19 ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുവാനുള്ള ശ്രമങ്ങള്‍ ബോര്‍ഡ് നടത്തിയെങ്കിലും അത് വിജയകരമായി പരിവര്‍ത്തിച്ചില്ല. അതേ സമയം തനിക്ക് ഇത്തരത്തില്‍ ഒരുഅവസരം തന്നാല്‍ താന്‍ സൗജന്യമായി തന്റെ സേവനം നല്‍കുമെന്ന് ഷൊയ്ബ് അക്തര്‍ അഭിപ്രായം പ്രകടിപ്പിച്ചു.