യുവതാരങ്ങൾ ലഭിക്കുന്ന അവസരങ്ങൾ മുതലാക്കണമെന്ന് വിരാട് കോഹ്‌ലി

- Advertisement -

യുവ താരങ്ങൾക്ക് ലഭിക്കുന്ന ചെറിയ അവസരങ്ങൾ മുതലാക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി യുവതാരങ്ങൾ 4-5 അവസരങ്ങൾ ലഭിക്കുമെന്നും ആ അവസരങ്ങൾ താരങ്ങൾ മുതലിയാക്കിയാൽ മാത്രമേ ലോകകപ്പിനുള്ള ടീമിൽ അവസരം ലഭിക്കുമെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ഓസ്ട്രേലിയയിൽ അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് പുറമെ ഇന്ത്യൻ നിലവിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും തങ്ങളുടെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് കോഹ്‌ലി പറഞ്ഞു.

“ലോകകപ്പിന് മുൻപ് ഇന്ത്യക്ക് ഏകദേശം 30 മത്സരങ്ങൾ കളിയ്ക്കാൻ ഉണ്ട്. താൻ ടീമിൽ ആദ്യമായി കളിച്ചപ്പോഴും താൻ 15 അവസരങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. യുവതാരങ്ങൾക്ക് നാലോ അഞ്ചോ അവസരങ്ങൾ ലഭിക്കും. അത് യുവതാരങ്ങൾ മുതലെടുക്കണമെന്നും അത്തരത്തിൽ ഉയർന്ന തരത്തിലുള്ള ക്രിക്കറ്റാണ് ഞമ്മൾ കളിച്ചുകൊണ്ടിരിക്കുന്നത്” വിരാട് കോഹ്‌ലി പറഞ്ഞു.

ടീമിലേക്ക് വരുന്ന താരങ്ങൾ അവർക്ക് കുറച്ച അവസരങ്ങൾ മാത്രമേ ലഭിക്കു എന്ന രീതിയിൽ വരണമെന്നും പെട്ടെന്ന് ആരാണ് അവസരം മുതലെടുക്കുന്നത് അവർക്ക് മാത്രമാണ് ടീമിൽ അവസരം എന്നതാണ് ടീമിന്റെ മൊത്തം മനോഗതിയെന്നും കോഹ്‌ലി പറഞ്ഞു.

Advertisement