ജയ്സ്വാളിന് ഇരട്ട സെഞ്ച്വറി, തകർത്തടിച്ച് സർഫറാസും. ഇന്ത്യ ഡിക്ലയർ ചെയ്തു

Newsroom

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ നാലാം ദിനം കൂറ്റൻ സ്കോർ എടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്തു. ജയ്സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ 430-4 എന്ന സ്കോറിനാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ഇന്ത്യക്ക് 556 റൺസിന്റെ ലീഡ് ഉണ്ട്. 236 പന്തിൽ നിന്ന് 214 റൺസ് എടുത്ത യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ഹീറോ ആയത്.

ഇന്ത്യ 24 02 18 13 29 53 466

ഇന്നലെ റിട്ടയർ ഹർട്ട് ആയ ജയ്സ്വാൾ ഇന്ന് വീണ്ടും ഇറങ്ങി ഇംഗ്ലീഷ് ബൗളർമാരെ അടിച്ചു പറത്തുകയായിരുന്നു. 14 ഫോറും 12 സിക്സും അടിച്ച് താരം തന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയിൽ എത്തി. 72 പന്തിൽ 68 റൺസ് എടുത്ത് സർഫറാസും ജയ്സ്വാളിന് വലിയ പിന്തുണ നൽകി‌. 3 സിക്സും 6 ഫോറും സർഫറാസ് അടിച്ചു. ഇരുവരും പുറത്താകാതെ തന്നെ ഇന്ത്യ ഡിക്ലയർ ചെയ്തു.

ഗില്ലിന്റെയും കുൽദീപിന്റെയും വിക്കറ്റുകൾ ആണ് ഇന്ത്യക്ക് നഷ്ടമായത്.ഗിൽ 151 പന്തിൽ നിന്ന് 91 റൺസ് എടുത്താണ് പുറത്തായത്‌. 3 ഫോറും ഒരു സിക്സും ഗിൽ അടിച്ചു. നൈറ്റ് വാച്മാൻ ആയി എത്തിയ കുൽദീപ് 27ന്റെ മികച്ച സംഭാവന നൽകി.