യശസ്വി ജയ്സ്വാൾ എല്ലാ ഫോർമാറ്റിലും കളിക്കാൻ കഴിവുള്ള താരമാണ് എന്ന് ഗവാസ്കർ

Newsroom

ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ച് ഇതിഹാസ താരം ഗവാസ്കർ. ജയ്സ്വാളിന് യുവത്വത്തിന്റെ ധൈര്യമുണ്ടെന്ന് ഗവാസ്‌കർ പറഞ്ഞു. “യശസ്വി ജയ്‌സ്വാൾ വളരെ മികച്ച പ്രതിഭയാണ്, കൂടാതെ ഇടംകയ്യൻ എന്ന ഘടകവും ടീമിലെക്ക് കൊണ്ടുവരുന്നു. യൗവനത്തിന്റെ ധീരതയും ഒരാൾ എങ്ങനെ കളിക്കണം എന്ന ആശയങ്ങളാൽ തളച്ചിടപ്പെടാത്ത പുതുമയും അദ്ദേഹത്തിനുണ്ട്” ഗവാസ്‌കർ പറഞ്ഞു.

ജയ്സ്വാൾ 23 12 11 13 23 55 932

ജയ്‌സ്വാൾ ഒരു ഓൾ ഫോർമാറ്റ് താരമാണെന്ന് ഗബാസ്കറ്റ് പറഞ്ഞു. ജയ്‌സ്വാൾ ഇന്ത്യക്കായി ഇതുവരെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്,“പന്ത് നോക്കി പന്ത് അടിക്കുക, ഇതാണ് അവൻ ചെയ്യുന്നത്, അത് നന്നായി ചെയ്യുന്നു. ടെസ്റ്റ് ക്രിക്കറ്റിലും സെഞ്ച്വറി നേടിയിട്ടുണ്ട്. അതിനാൽ അദ്ദേഹം ഇന്ത്യയുടെ മികച്ച ഓൾ ഫോർമാറ്റ് പ്രതീക്ഷയാണ്, ”ഗവാസ്‌കർ കൂട്ടിച്ചേർത്തു.