ഇന്ത്യയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് വിന്‍ഡീസ്. ഉമേഷ് യാദവിന്റെ സ്പെല്ലിനു മുന്നില്‍ വിന്‍ഡീസ് തകര്‍ന്ന് വീണപ്പോള്‍ മത്സരത്തില്‍ ഇതുവരെ 20 റണ്‍സിന്റെ മാത്രം ലീഡാണ് വിന്‍ഡീസ് സ്വന്തമാക്കിയിട്ടുള്ളത്. ആദ്യ ഇന്നിംഗ്സില്‍ 367 റണ്‍സിനു ഇന്ത്യ പുറത്തായപ്പോള്‍ 56 റണ്‍സിന്റെ ലീഡാണ് ടീം സ്വന്തമാക്കിയത്. അതിനു ശേഷം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു രണ്ടാം പന്തില്‍ ക്രെയിഗ് ബ്രാത്‍വൈറ്റിനെ നഷ്ടമായി. ഏതാനും ഓവറുകള്‍ക്ക് ശേഷം കീറണ്‍ പവലിനെ അശ്വിന്‍ മടക്കിയയച്ചു.
അതിനു ശേഷം ഷായി ഹോപ്(28), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(17) എന്നിവര്‍ ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 39 റണ്‍സ് നേടിയെങ്കിലും ഹെറ്റ്മ്യറെ പുറത്താക്കി കുല്‍ദീപും ഷായി ഹോപിനെ രവീന്ദ്ര ജഡേജയും പുറത്താക്കുകയായിരുന്നു. റോഷ്ടണ്‍ ചേസ്, ഷെയിന്‍ ഡോവ്റിച്ച് എന്നിവരെ പുറത്താക്കി ഉമേഷ് യാദവ് ഇന്നിംഗ്സില്‍ നിന്ന് 3 വിക്കറ്റ് നേടി.
ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ വിന്‍ഡീസ് 76/6 എന്ന നിലയിലാണ്. സുനില്‍ ആംബ്രിസ്(20*), ജേസണ്‍ ഹോള്‍ഡര്‍(4*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.