താനെല്ലാം ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ശോഭിക്കാനായില്ലെങ്കിൽ അയാള്‍ക്ക് 9-5 വരെയുള്ള ഏതെങ്കിലും ഉദ്യോഗം നോക്കുന്നതാകുമായിരുന്നു ഉചിതമെന്നും എന്നാൽ ഇക്കാലത്ത് പല ടി20 ലീഗുകളും ഉള്ളതിനാൽ ഒരാള്‍ക്ക് ടെസ്റ്റിൽ ശോഭിക്കാനായില്ലെങ്കിലും വേറെ ഫോര്‍മാറ്റിൽ ശോഭിക്കാനാകുമെന്ന് പറഞ്ഞ് സുനില്‍ ഗവാസ്കര്‍.
ഇപ്പോള്‍ ക്രിക്കറ്റിന്റെ രൂപവും ഭാവവും മാറിയെന്നും കൂടുതൽ കൂടുതൽ ചെറിയ ഫോര്‍മാറ്റ് മത്സരങ്ങള്‍ എത്തിയതോടെ ഇപ്പോള്‍ കരിയര്‍ ഓപ്ഷനായി തന്നെ ക്രിക്കറ്റ് മാറിയെന്നും തന്റെ സമയത്തൊന്നും ക്രിക്കറ്റ് ഒരു കരിയറായി ആരും കണ്ടിരുന്നില്ലെന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനമായ കാര്യമെന്നും ഗവാസ്കര്‍ സൂചിപ്പിച്ചു.
ഐപിഎൽ വന്നതോടെ സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ യുവതാരങ്ങള്‍ പഠിച്ചുവെന്നും ഇതിഹാസങ്ങളുമായി ഡ്രെസ്സിംഗ് റൂം പങ്കുവയ്ക്കുവാന്‍ അവസരം ലഭിച്ചതും ഈ താരങ്ങള്‍ക്ക് ഗുണകരമായി മാറിയെന്നും ഗവാസ്കര്‍ വ്യക്തമാക്കി.