ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഉദ്ദേശിച്ച ഫലം ലഭിച്ചുവോ എന്ന സംശയം പുതിയ ഐസിസി ചെയര്‍മാന്‍ പ്രകടിപ്പിച്ചുവെങ്കിലും വിന്‍ഡീസിന് ഇത് വളരെ വിലപ്പെട്ട ടൂര്‍ണ്ണമെന്റാണെന്നാണ് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ് അഭിപ്രായപ്പെട്ടത്. വെസ്റ്റിന്‍ഡീസ് കുറച്ച് കാലമായി മികവ് പുലര്‍ത്താനാകാത്ത ഒരു ഫോര്‍മാറ്റാണ് ഇതെന്നും ഇവിടെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാന്‍ ടീം ഉറ്റുനോക്കുകയാണെന്നും സിമ്മണ്‍സ് സൂചിപ്പിച്ചു.
ന്യൂസിലാണ്ടിനോട് ടി20 പരമ്പര കൈവിട്ടുവെങ്കിലും ടെസ്റ്റ് പരമ്പരയില്‍ ഈ തോല്‍വി വലിയ പ്രഭാവമുണ്ടാക്കില്ലെന്ന് പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ്. തന്റെ ടീം തങ്ങളുടെ ടെസ്റ്റ് ഫോര്‍മാറ്റിലെ റാങ്കിംഗ് മെച്ചപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നതെന്നും സിമ്മണ്‍സ് വ്യക്തമാക്കി.
സന്നാഹ മത്സരത്തില്‍ ന്യൂസിലാണ്ട് എ ടീമിനെതിരെ മികച്ച പ്രകടനമാണ് ഡാരെന്‍ ബ്രാവോ, ക്രെയിഗ് ബ്രാത്‍വൈറ്റ്, ഷമാര്‍ ബ്രൂക്ക്സ് എന്നിവര്‍ പുറത്തെടുത്തത്. ത്രിദിന മത്സരത്തിലും ചതുര്‍ദിന മത്സരത്തിലും മികവ് പുലര്‍ത്തുവാന് ടീമിന് സാധിച്ചിരുന്നു.
ടി20 ക്രിക്കറ്റും ടെസ്റ്റ് മത്സരങ്ങളും വ്യത്യസ്തമാണെന്നും ടെസ്റ്റ് ടീം സന്നാഹ മത്സരഹങ്ങലില്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും ആ ആത്മവിശ്വാസം ടെസ്റ്റ് പരമ്പരയിലും അവര്‍ക്ക് തുടരാനാകുമെന്നും സിമ്മണ്‍സ് വ്യക്തമാക്കി.