വനിതാ പ്രീമിയർ ലീഗ് ഓസ്‌ട്രേലിയെ നിലവാരത്തിൽ മറികടക്കാൻ ഇന്ത്യയെ സഹായിക്കും എന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.
നാളെ ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ആദ്യ മത്സരത്തോടെ WPL ന്റെ ആദ്യ സീസൺ ആരംഭിക്കാൻ ഇരിക്കെ ആണ് ഇന്ത്യൻ ക്യാപ്റ്റൻ WPLനെ കുറിച്ച് സംസാരിച്ചത്.
എല്ലാ ഇന്ത്യൻ കളിക്കാർക്കും WPL ഒരു മികച്ച പ്ലാറ്റ്‌ഫോമാണെന്ന് ഹർമൻപ്രീത് പറഞ്ഞു, ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും സമാനമായ ടൂർണമെന്റുകളിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ടെന്നും അതുപോലെ ഇന്ത്യയും മെച്ചപ്പെടും എന്നും ഹർമൻപ്രീത് പറഞ്ഞു. പുതിയ പ്രതിഭകളെ സ്വന്തമാക്കാനും ഓസ്‌ട്രേലിയയുമായുള്ള ഗുണനിലവാര വ്യത്യാസം കുറയ്ക്കാനും ഡബ്ല്യുപിഎൽ ഇന്ത്യയെ സഹായിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.WPL ന്റെ ഉദ്ഘാടന സീസണിൽ ഹർമൻപ്രീത് മുംബൈ ഇന്ത്യൻസിനെ നയിക്കും.