ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ആരോഗ്യം സമ്മതിച്ചാൽ ക്രിക്കറ്റിൽ തുടരുമെന്ന് പാകിസ്ഥാൻ വെറ്ററൻ ഓൾ റൗണ്ടർ ഷൊഹൈബ് മാലിക്. നേരത്തെ ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഷൊഹൈബ് മാലിക് പറഞ്ഞിരുന്നു. എന്നാൽ ആ തീരുമാനത്തിന് മാറ്റം വരുന്ന തരത്തിലാണ് താരത്തിന്റെ പ്രതികരണം. ബംഗ്ളദേശ് പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ ടീമിൽ കഴിഞ്ഞ ദിവസം ഷൊഹൈബ് മാലിക്കിനെ ഉൾപ്പെടുത്തിയിരുന്നു.
തന്റെ ആരോഗ്യത്തെ കുറിച്ച് തനിക്ക് നല്ലത് തോന്നുന്നത് വരെ കളിക്കാനാണ് താൽപര്യമെന്നും ഷൊഹൈബ് മാലിക് പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാന് താൻ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നും അതെ സമയം ടി20യിൽ താൻ മികച്ച പ്രകടനം ഇപ്പോഴും പുറത്തെടുക്കാറുണ്ടെന്നും ഷൊഹൈബ് മാലിക് പറഞ്ഞു.
2015ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഷൊഹൈബ് മാലിക് കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിന് ശേഷം ഏകദിന മത്സരങ്ങളിൽ നിന്നും വിരമിച്ചിരുന്നു. പാകിസ്ഥാന് വേണ്ടി 111 ടി20 മത്സരങ്ങൾ കളിച്ച താരമാണ് ഷൊഹൈബ് മാലിക്.