ഷോര്‍ട്ട് ബോള്‍ നേരിട്ടാല്‍ റണ്‍സ് വരുമെന്നറിയാം, ലോകകപ്പില്‍ വിന്‍ഡീസിന്റെ ശൈലി വിഭിന്നം

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശ് ടീം ഷോര്‍ട്ട് ബോളിനെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും റണ്‍സ് പിറക്കുന്നതെന്ന് പറഞ്ഞ് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്ബാല്‍. നെറ്റ്സില്‍ വിന്‍ഡീസിന്റെ ഷോര്‍ട്ട് ബോളിംഗ് നേരിടുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്നും തമീം പറഞ്ഞു. ആദ്യ 10-15 ഓവറില്‍ അവര്‍ എല്ലാ ടീമിനോടും ഇതേ സമീപനമാണ് പുലര്‍ത്തിയിട്ടുള്ളത്. ഷോര്‍ട്ട് ബോളുകള്‍ കൊണ്ട് ആക്രമിക്കുക. അത് വിക്കറ്റുകള്‍ക്കും റണ്‍സ് വഴങ്ങുന്നതിനുമുള്ള സാധ്യത തരുന്നുണ്ട്, രണ്ടും പ്രതീക്ഷിച്ചാവണം ബംഗ്ലാദേശ് വിന്‍ഡീസിന്റെ ആ നയത്തെ ചെറുക്കേണ്ടതെന്നും അതിനു ടീം തയ്യാറെടുത്ത് കഴിഞ്ഞുവെന്നും തമീം പറഞ്ഞു.

ബംഗ്ലാദേശിന്റെ ആ നയം ഞങ്ങള്‍ക്ക് ആശ്ചര്യമുണ്ടാക്കുവാന്‍ പാടില്ല, അതിനാല്‍ തന്നെ അതിനു വേണ്ട തയ്യാറെടുപ്പുകള്‍ ടീം നടത്തിയിട്ടുണ്ട്. അയര്‍ലണ്ടില്‍ വിന്‍ഡീസിനെ നേരിട്ടപ്പോളോ വിന്‍ഡീസില്‍ ടീമിനെ നേരിട്ടപ്പോളോയുള്ള ശൈലിയിലല്ല ലോകകപ്പില്‍ വിന്‍ഡീസ് കളിക്കുന്നത്. അവര്‍ ഷോര്‍ട്ട് ബോളുകളെ ഏറെ ആശ്രയിക്കുന്നുണ്ട്, അത് മറികടന്നാല്‍ അവര്‍ക്കെതിരെ റണ്‍സ് യഥേഷ്ടം നേടാമെന്നും തമീം പറഞ്ഞു.