ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ന്യൂസിലാന്റിന് ജയം. കരുത്തരായ ശ്രീലങ്കയെ എറിഞ്ഞു വീഴ്ത്തിയാണ് ന്യൂസിലാന്റ് ജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 29.2 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് 16.1 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ജയം സ്വന്തമാക്കി. ന്യൂസിലാന്റിന് വേണ്ടി മാർട്ടിൻ ഗപ്റ്റിൽ 73 റൺസും കോളിൻ മൺരോ 58 റൺസും നേടി.
ന്യൂസിലാണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 29.2 ഓവറില്‍ നിന്ന് 136 റണ്‍സ് മാത്രമാണ് നേടാനായത്. മാറ്റ് ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞപ്പോള്‍ 60/6 എന്ന നിലയിലേക്ക് ടീം വീഴുകയായിരുന്നു. പിന്നീട് ഏഴാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും തിസാര പെരേരയും ചേര്‍ന്ന് സ്കോര്‍ നൂറ് കടത്തുകയായിരുന്നു. എന്നാല്‍ കൂട്ടുകെട്ട് സാന്റനര്‍ തകര്‍ക്കുമ്പോള്‍ ശ്രീലങ്ക 112 റണ്‍സാണ് നേടിയത്. 52 റണ്‍സുമായി ദിമുത് കരുണാരത്നേ പുറത്താകാതെ നിന്നു.
ന്യൂസിലാണ്ടിനായി മാറ്റി ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍ ജെയിംസ് നീഷം, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.