ലോകകപ്പില്‍ രണ്ട് ശതകങ്ങള്‍ നേടി ഡേവിഡ് വാര്‍ണര്‍ വിലക്കിനു ശേഷമുള്ള തന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ്. ഇതുവരെ ഈ ടൂര്‍ണ്ണമെന്റില്‍ തന്റെ സ്വതസിദ്ധമായ ശൈലി മാറ്റി പതിഞ്ഞ തുടക്കമാണ് വാര്‍ണര്‍ പുറത്തെടുത്തത്. ഇത്തരം ശൈലി തന്റെ തീരുമാനമല്ലെന്നും റണ്‍സ് കണ്ടെത്താനാകാതെ പോകുമ്പോള്‍ തനിക്ക് അരിശം വരുന്നുണ്ടെന്നും വാര്‍ണര്‍ പറഞ്ഞു. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരോടെല്ലാം ഇതായിരുന്നു സ്ഥിതി. എന്നാല്‍ ഫിഞ്ച് തന്നോട് അവസാനം വരെ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. പൊതുവേ തന്റെ ശൈലിയല്ല ഇത്തരം സമീപനം, എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ പക്വതയാര്‍ന്ന പെരുമാറ്റമായി ഇതിനെ വിലയിരുത്താമെന്ന് വാര്‍ണര്‍ പറഞ്ഞു.
താന്‍ വിലക്കില്‍ നിന്ന് സമയത്ത് നഷ്ടപ്പെടുത്തിയ റണ്‍സുകള്‍ തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാറ്റ് വീശുന്നത്. തനിക്ക് ടീമിനു വേണ്ടി എത്രയും അധികം റണ്‍സ് നേടുക എന്നത് മാത്രമാണ് ലക്ഷ്യം, തനിക്കും അത് വ്യക്തിപരമായി ഒരു നേട്ടമാണെന്നും വാര്‍ണര്‍ പറഞ്ഞു.