Picsart 23 11 05 00 25 20 457

ഇനി യൂറോപ്പിലേക്ക് തിരികെ വരില്ല എന്ന് ലയണൽ മെസ്സി

ഈ വേനൽക്കാലത്ത് പി എസ് ജി വിട്ട് അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിൽ ചേർന്ന ലയണൽ മെസ്സി ഇനി താൻ യൂറോപ്പിലേക്ക് തിരികെ വരുമെന്ന് കരുതുന്നില്ല എന്ന് പറഞ്ഞു. തനിക്ക് ചാമ്പ്യൻസ് ലീഗ് മിസ് ചെയ്യാറുണ്ട് എന്നും എന്നാൽ ഒരു കുറ്റബോധവും ഇല്ല എന്നും മെസ്സി പറഞ്ഞു.

“യൂറോപ്പിൽ നിന്നുള്ള എന്റെ നീക്കം നിർണായകമാണെന്ന് ഞാൻ കരുതുന്നു. ദൈവത്തിന് നന്ദി, എനിക്ക് അസാധാരണമായ ഒരു കരിയർ നേടാനുള്ള അവസരം ലഭിച്ചു, യൂറോപ്പിൽ ഞാൻ ആഗ്രഹിച്ചതെല്ലാം നേടി, അവിടെ ഞാൻ വർഷങ്ങളോളം കളിച്ചു. ഇപ്പോൾ ഞാൻ അമേരിക്കയിലേക്ക് വരാനുള്ള ചുവടുവെപ്പ് നടത്തി, യൂറോപ്പിൽ കളിക്കാൻ ആയി ഞാൻ ഇനി തിരിച്ചുപോകുമെന്ന് ഞാൻ കരുതുന്നില്ല.” മെസ്സി പറഞ്ഞു.

“തീർച്ചയായും, ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും കളിക്കുന്നത് എനിക്ക് മിസ് ചെയ്യാറുണ്ട്. പക്ഷേ, ഞാൻ ആ സമയം ഒക്കെ പരമാവധി പ്രയോജനപ്പെടുത്തി, അതിനാൽ നിരാശയൊന്നുമില്ല,” അർജന്റീനിയൻ ലോകകപ്പ് ജേതാവ് പറഞ്ഞു

Exit mobile version