വിന്‍ഡീസും ശ്രീലങ്കയും യോഗ്യത മത്സരം കളിക്കണം

Sports Correspondent

വെസ്റ്റിന്‍ഡീസും ശ്രീലങ്കയും 2022 ലോകകപ്പിനുള്ള സൂപ്പര്‍ 12ലേക്ക് എത്തുവാന്‍ യോഗ്യത റൗണ്ട് കളിക്കണം. അതേ സമയം അഞ്ച് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് നാട്ടിൽ വെച്ച് ഓസ്ട്രേലിയയെും ന്യൂസിലാണ്ടിനെയും പരാജയപ്പെടുത്തിയതിന്റെ ബലത്തിൽ തങ്ങളുടെ റാങ്ക് 8ാം സ്ഥാനത്തേക്ക് മെച്ചപ്പെടുത്തിയതിന്റെ ബലത്തിൽ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.

Srilanka

നവംബര്‍ 15 ആണ് കട്ട് ഓഫ് തീയ്യതി. സ്കോട്‍ലാന്‍ഡും നമീബിയയും വെസ്റ്റിന്‍ഡീസിനും ശ്രീലങ്കയ്ക്കും ഒപ്പം യോഗ്യത റൗണ്ട് കളിക്കേണ്ടതുണ്ട്.