വിയർപ്പ് തുന്നിയിട്ട കുപ്പായം!! സഞ്ജുവിന്റെ ആദ്യ പ്രതികരണം വന്നു

Newsroom

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സഞ്ജു സാംസൺ എത്തിയ ശേഷമുള്ള തന്റെ ആദ്യ പ്രതികരണം പങ്കുവെച്ചു. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ ഒരു പാട്ടിന്റെ വരികൾ പങ്കുവെച്ചാണ് സഞ്ജു സാംസൺ തന്റെ ഇന്ത്യൻ ടീം പ്രവേശനം ആഘോഷിച്ചത്. “വിയർപ്പു തുന്നിയിട്ട കുപ്പായം” എന്ന വരികളാണ് ഇൻസ്റ്റ പോസ്റ്റിൽ സഞ്ജു അടിക്കുറുപ്പ് ആയി ഇട്ടത്. ഒപ്പം ആ പാട്ടും സഞ്ജു ആ പോസ്റ്റിന് ഒപ്പം പങ്കുവെച്ചു.

ഇന്ത്യ 24 04 30 23 46 06 965

വർഷങ്ങളായി താൻ അദ്ധ്വാനിച്ചു നേടിയ ഇന്ത്യൻ ലോകകപ്പ് ജേഴ്സിയെ വിശേഷിപ്പിക്കാൻ ഇതിനേക്കാൾ നല്ല വരികൾ ഇല്ല എന്ന് സഞ്ജു കരുതിക്കാണും. സഞ്ജുവിന്റെ ഈ ഇൻസ്റ്റ പോസ്റ്റിന് വലിയ സ്വീകരണമാണ് കിട്ടിയത്. വർഷങ്ങളോളം ഉള്ള അവഗണനക്കും തിരിച്ചടിക്കും ശേഷമാണ് സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. മുമ്പ് നടന്ന ലോകകപ്പിൽ എല്ലാം സെലക്ടർമാർ സഞ്ജുവിനെ തഴഞ്ഞിരുന്നു.

എന്നാൽ ഈ സീസണിൽ, പ്രത്യേകിച്ച് ഐ പി എല്ലിലെ പ്രകടനങ്ങൾ സഞ്ജുവിനെ അവഗണിക്കാൻ ഇനിയും ആകാത്ത ഒരു അവസ്ഥയിലേക്ക് സെലക്ടർമാർക്ക് എത്തിക്കുക ആയിരുന്നു. ഒരു ലോബിയുടെയും ഭാഗമല്ലാതെ താൻ സ്വയം വെട്ടിത്തെളിച്ച് എത്തിയതാണ് ഇവിടം വരെ എന്ന് സഞ്ജു അടിവരയിടുക കൂടിയാണ് ഈ പോസ്റ്റിലൂടെ. തീർത്തും സഞ്ജു തന്റെ വിയർപ്പു കൊണ്ട് തുന്നിയിട്ട കുപ്പായം തന്നെയാണ് ഈ ഇന്ത്യൻ ജേഴ്സി.