ഇന്ത്യ ലോകകപ്പിനുള്ള ബാറ്റിംഗ് ലൈനപ്പ് ഇനിയും തീരുമാനിച്ചിട്ടില്ല എന്ന് രോഹിത് ശർമ്മ

Newsroom

ഇന്ന് ഇന്ത്യൻ ടീം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്ന രീതിയിൽ മാത്രമെ ബംഗ്ലാദേശിന് എതിരായ മത്സരത്തെ കണ്ടിട്ടുള്ളൂ എന്ന് രോഹിത് ശർമ്മ. ബംഗ്ലാദേശിനെ സന്നാഹ മത്സരത്തിൽ 60 റൺസിന് തോൽപ്പിക്കാൻ ഇന്ത്യക്ക് ആയിരുന്നു. ഇന്ന് റിഷഭ് പന്ത് മൂന്നാമതായാണ് ഇറങ്ങിയത്. എന്നാൽ പന്തിന്റെ ബാറ്റിംഗ് പൊസിഷൻ അതായിരിക്കും എന്ന് പറയാൻ ആകില്ല എന്ന് രോഹിത് പറഞ്ഞു.

രോഹിത് ശർമ്മ 24 06 02 00 06 24 092

“ഇന്ന് കാര്യങ്ങൾ എങ്ങനെ പോയി എന്നതിൽ വളരെ സന്തോഷമുണ്ട്, ഈ കളിയിൽ നിന്ന് ഞങ്ങൾക്ക് എന്താണോ വേണ്ടതത് ലഭിച്ചു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടത് പ്രധാനമാണ്. പുതിയ വേദി, പുതിയ ഗ്രൗണ്ട്, എന്നിവയെല്ലാം അറിയേണ്ടതുണ്ട്.” രോഹിത് പറഞ്ഞു.

“പന്തിന് ബാറ്റിംഗിൽ ഒരു അവസരം നൽകാൻ വേണ്ടി മാത്രം ആണ് ഇന്ന് മൂന്നാമത് ഇറക്കിയത്. ഞങ്ങൾ ഇതുവരെ ബാറ്റിംഗ് നിര എങ്ങനെ ആകണം എന്ന് ഉറപ്പിച്ചിട്ടില്ല, ഇന്ന് മിക്ക ആളുകൾക്കും ബാറ്റ് കിട്ടണം എന്ന് ഞങ്ങൾ ആഗ്രഹിച്ചു.” – രോഹിത് പറഞ്ഞു.

“ഞങ്ങൾക്ക് ഇവിടെ മികച്ച 15 കളിക്കാരുണ്ട്, സാഹചര്യങ്ങൾ മനസിലാക്കി മികച്ച കളിക്കാരെ തിരഞ്ഞെടുക്കേണ്ടതുണ്ട്.” രോഹിത് പറഞ്ഞു.