ടി20 ലോകകപ്പ് സെമിയിൽ ന്യൂസിലാണ്ടിനെ 7 വിക്കറ്റുകള്‍ക്ക് തോല്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍. ഇന്ന് ഓപ്പണര്‍മാരായ ബാബര്‍ അസമും മൊഹമ്മദ് റിസ്വാനും നൽകിയ മികച്ച തുടക്കത്തിന് ശേഷം 19.1 ഓവറിലാണ് ടീം 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നത്.
റിസ്വാനും ബാബറും ചേര്‍ന്ന് മികച്ച തുടക്കം ആണ് പാക്കിസ്ഥാന് നൽകിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 55/0 എന്ന നിലയിലായിരുന്നു. റിസ്വാനും ബാബറും ചേര്‍ന്ന് 12.4 ഓവറിൽ 105 റൺസാണ് നേടിയത്. 42 പന്തിൽ 53 റൺസ് നേടിയ ബാബറിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കി.
ലക്ഷ്യത്തിന് 21 റൺസ് അകലെ റിസ്വാനെയും ബോള്‍ട്ട് തന്നെ പുറത്താക്കുകയായിരുന്നു. 43 പന്തിൽ 57 റൺസാണ് പാക്കിസ്ഥാന്‍ നേടിയത്. റിസ്വാന്‍ പുറത്തായ ശേഷം ഫെര്‍ഗൂസൺ എറിഞ്ഞ 18ാം ഓവറിൽ ഒരു ഫോറും ഒരു സിക്സും നേടി മൊഹമ്മദ് ഹാരിസ് അവസാന ഓവറിലെ ലക്ഷ്യം വെറും 8 റൺസാക്കി മാറ്റി. ലക്ഷ്യത്തിന് രണ്ട് റൺസ് അകലെ വരെ ടീമിനെ എത്തിച്ചുവെങ്കിലും സാന്റനര്‍ ഹാരിസിനെ പുറത്താക്കി. 26 പന്തിൽ 30 റൺസാണ് ഹാരിസ് നേടിയത്.