ഒക്‌ടോബർ 8ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ 60 റൺസിൻ്റെ വിജയത്തോടെ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ 2024 വനിതാ ടി20 ലോകകപ്പിൽ തങ്ങളുടെ വിജയക്കുതിപ്പ് തുടർന്നു. ബെത്ത് മൂണിയുടെ 40 റൺസിന്റെ ബലത്തിനൽ ഓസ്‌ട്രേലിയ 148/6 എന്ന സ്കോർ ഉയർത്തി.

ന്യൂസിലൻഡ് ആ സ്കോർ പിന്തുടരാൻ പാടുപെട്ടു, 88-ന് അവർ ഓളൗട്ട് ആയി. അമേലിയ കെറിൻ്റെ 4/26 എന്ന മികച്ച ബൗളിംഹ് ന്യൂസിലൻഡിനെ തകർത്തു. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് ഉള്ള ഓസ്ട്രേലിയ സെമി ഫൈനലിലേക്ക് അടുക്കുകയാണ്.
ഓസ്‌ട്രേലിയയുടെ വിജയം ഇന്ത്യയെ കടുത്ത പ്രതിസന്ധിയിലാക്കും. ന്യൂസിലൻഡിനോട് നേരത്തെ 58 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് തിരിച്ചുവരവ് നടത്തി, എന്നാൽ ഇപ്പോൾ നിർണായക മത്സരങ്ങൾ ആണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്. ഗ്രൂപ്പിൽ ആകെ 2 ടീമുകൾ മാത്രമേ സെമിയിൽ എത്തുകയുള്ളൂ. സെമി-ഫൈനൽ യോഗ്യത നേടാൻ ഇന്ത്യ ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുകയും ഒപ്പം അവരുടെ നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്തേണ്ടതുമായുണ്ട്.