ജയിച്ചാൽ ന്യൂസിലാണ്ടിന് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്താം, അയര്‍ലണ്ടിന് ടോസ്

Sports Correspondent

Ireland
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നത്തെ ടി20 ലോകകപ്പ് മത്സരത്തിൽ ന്യൂസിലാണ്ടിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലാണ്ട് ഇന്ന് വിജയിച്ചാൽ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്താം. എന്നാൽ ഇന്ന് തോൽവിയാണ് ഫലമെങ്കിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തങ്ങളുടെ അടുത്ത മത്സരങ്ങള്‍ വിജയിച്ചാൽ ന്യൂസിലാണ്ട് പുറത്താകും. ജയിച്ചാൽ അയര്‍ലണ്ടിന് 5 പോയിന്റ് ലഭിയ്ക്കുമെങ്കിലും ടീമിന് സെമിയിൽ കയറാന്‍ റൺ റേറ്റ് കാരണം സാധ്യമാകില്ല.

മാറ്റങ്ങളില്ലാതെയാണ് അയര്‍ലണ്ടും ന്യൂസിലാണ്ടും മത്സരത്തിനെത്തുന്നത്.

ന്യൂസിലാണ്ട്: Finn Allen, Devon Conway(w), Kane Williamson(c), Glenn Phillips, James Neesham, Daryl Mitchell, Mitchell Santner, Ish Sodhi, Tim Southee, Lockie Ferguson, Trent Boult

അയര്‍ലണ്ട്: Paul Stirling, Andrew Balbirnie(c), Lorcan Tucker(w), Harry Tector, Curtis Campher, George Dockrell, Gareth Delany, Mark Adair, Fionn Hand, Barry McCarthy, Joshua Little