“ഐ പി എൽ ഇംഗ്ലണ്ടിനെ ടി20 ലോകപ്പിൽ സഹായിക്കും”

Newsroom

ഐ പി എല്ലിൽ കളിക്കുന്നത് ഇംഗ്ലണ്ട് ടീമിനെ വരാൻ പോകുന്ന ടി20 ലോകകപ്പിൽ സഹായിക്കും എന്ന് ഇംഗ്ലീഷ് താരം ടൈമൽ മിൽസ്. ഇംഗ്ലണ്ടിന്റെ പകുതി സ്ക്വാഡും ഐ പി എല്ലിൽ കളിക്കുന്നു എന്നത് ഞങ്ങൾക്ക് നേട്ടമാണ്. അദ്ദേഹം പറഞ്ഞു. യു എ ഇയിൽ വെച്ചാണ് ഐ പി എല്ലും ലോകകപ്പും നടക്കുന്നത്.

ഐ പി എല്ലിലെ പരിചയസമ്പത്ത് യു എ ഇയിലെ സാഹചര്യങ്ങളുമായി ഇണങ്ങാൻ താരങ്ങളെ സഹായിക്കും, ഇവരുടെ വിവരങ്ങൾ ടീമിൽ എല്ലാവർക്കും അവർ പങ്കുവെക്കും എന്നും മിൽസ് പറഞ്ഞു.

ഞങ്ങൾക്ക് ആത്മവിശ്വാസം ഉണ്ട് ഏതു ടീമിനെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് ആകും എന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിന് വളരെ ശക്തവും പൊരുത്തപ്പെടാവുന്നതുമായ ഒരു സ്ക്വാഡ് ഉണ്ട്. മിക്ക ആളുകളും യു എ ഇയിൽ ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഐപിഎൽ, പാകിസ്ഥാൻ സൂപ്പർ ലീഗ് എന്നിവയൊക്കെ ഇതിന് സഹായകമായി. മിൽസ് പറഞ്ഞു.