വനിതാ ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ ആദ്യ ഇന്നിംഗ്സിൽ 105-8 റണ്ണിൽ ഒതുക്കി. ഇന്ന് ടോസ് നേടി ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച പാകിസ്താന് നല്ല തുടക്കമല്ല ലഭിച്ചത്. അവർ 52-5 എന്ന നിലയിൽ പതറുന്നത് കാണാൻ ആയി.

മുനീബ 17, ഗൾ ഫിറോസ് 0, സിദ്ര അമിൻ 8, ഒമൈമ സുഹൈൽ 3, അലിയ റിയാസ് 4, എന്നിവർ നിരാശപ്പെടുത്തി. 28 റൺസ് എടുത്ത നിദാ ദാർ ആണ് ടോപ് സ്കോറർ ആയത്. ഇന്ത്യക്ക് ആയി അരുന്ധതി റെഡ്ഡി 3 വിക്കറ്റും ശ്രേയങ്ക പാട്ടീൽ 2 വിക്കറ്റും വീഴ്ത്തി. ആശാ ശോഭന, രേണുക, ദീപ്തി ശർമ്മ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.