ടി20 ലോകകപ്പിൽ ഇന്ത്യ ഒരു ഭീഷണിയേ അല്ല എന്ന് മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്

Newsroom

Picsart 24 05 23 16 41 02 545
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിൽ ഇന്ത്യ ആർക്കും ഒരു ഭീഷണി അല്ല എന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡേവിഡ് ലോയ്ഡ്. ലോകകപ്പ് ടൂർണമെൻ്റിൽ ഇന്ത്യ വലിയ സ്വാധീനം ചെലുത്തില്ലെന്നും ലോയിഡ് പറഞ്ഞു. ഇന്ത്യ വളരെ പ്രഡിക്ടബിൾ ആയ ടീമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ 23 11 19 21 48 21 034

ഇന്ത്യയുടെ എളുപ്പത്തിൽ പ്രഡിക്ട് ചെയ്യാൻ ആകുന്ന തരത്തിൽ ഒരു ടീമാണ്. അവരുടെ നിലവാരം അംഗീകരിക്കുന്നു. നല്ല കളിക്കാർ ഉണ്ട്. പക്ഷേ അവർ ബാറ്റിലോ ബൗളിലോ റിസ്ക് എടുക്കുന്ന ടീമല്ല. അവർക്ക് അവരുടെ നല്ല നിമിഷങ്ങൾ ഉണ്ടാകും. പക്ഷേ അവർ ശരിക്കും ഭീഷണിപ്പെടുത്തുന്ന ടീമല്ല” ടോക്ക്‌സ്‌പോർട്ട് ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ ലോയ്ഡ് പറഞ്ഞു.

നീണ്ടകാലമായി ഐ സി സി കിരീടം നേടാത്ത ഇന്ത്യ ഈ ലോകകപ്പ് എങ്കിലും വിജയിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്.