കഴിഞ്ഞ വർഷം അഹമ്മദാബാദിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിന് ശേഷം ഏറെ പ്രയാസം അനുഭവിച്ചു എന്ന് രോഹിത് ശർമ്മ. ഇത് ഒരു ദുസ്വപ്നം ആണെന്നാണ് പിറ്റേ ദിവസം എഴുന്നേറ്റപ്പോൾ തോന്നിയത് എന്നും കളി കഴിഞ്ഞു എന്ന് വിശ്വസിക്കാൻ ആയില്ല എന്നും രോഹിത് പറഞ്ഞു.
“ലോകകപ്പ് ഫൈനൽ കഴിഞ്ഞ് പിറ്റേന്ന് ഞാൻ ഉറക്കമുണർന്നപ്പോൾ, ഇന്നലെ രാത്രി എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഭാര്യയുമായി അതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു, ഞാൻ പറഞ്ഞു ‘ഇന്നലെ രാത്രി സംഭവിച്ചതെല്ലാം ഒരു മോശം സ്വപ്നമായിരുന്നു, അല്ലേ? ഫൈനൽ നാളെയാണെന്ന് ഞാൻ കരുതുന്നു.” രോഹിത് പറഞ്ഞു.
“ഫൈനലിൽ ഞങ്ങൾ തോറ്റെന്നും നാല് വർഷത്തിന് ശേഷം മാത്രമേ ഇനി ഞങ്ങൾക്ക് മറ്റൊരു അവസരം ലഭിക്കൂവെന്നും മനസ്സിലാക്കാൻ എനിക്ക് രണ്ട് മൂന്ന് ദിവസമെടുത്തു.” രോഹിത് കൂട്ടിച്ചേർത്തു.
“ഫൈനലിന് മുമ്പ് തോൽവി എന്ന ചിന്ത പോലും ഞങ്ങളുടെ മനസ്സിൽ വന്നില്ല. ഞങ്ങൾ വളരെ നല്ല ക്രിക്കറ്റ് കളിക്കുന്നതിനാൽ ഞങ്ങൾ വിജയിക്കും എന്ന് എല്ലാവരും വിശ്വസിച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു.