സര്‍വ സന്നാഹങ്ങളുമായി ഇന്ത്യ, ബംഗ്ലാദേശിനെ തകര്‍ത്തു

Sports Correspondent

ടി20 ലോകകപ്പിലെ സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് 182/5 എന്ന സ്കോര്‍ നേടിയ ഇന്ത്യ ബംഗ്ലാദേശിനെ 120/8 എന്ന സ്കോറിലൊതുക്കി 62 റൺസിന്റെ വിജയം ആണ് നേടിയത്. 70 റൺസ് നേടിയ ഷാക്കിബ് – മഹമ്മുദുള്ള കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ നാണംകെട്ട തോൽവിയിൽ നിന്ന് കരകയറ്റിയത്.

ഇന്ത്യ

41/5 എന്ന നിലയിൽ നിന്ന് ഷാക്കിബ് – മഹമ്മുദുള്ള കൂട്ടുകെട്ട് ബംഗ്ലാദേശിനെ നൂറ് കടത്തുകയായിരുന്നു. ഹാര്‍ദ്ദിക് എറിഞ്ഞ 15ാം ഓവറിൽ ഒരു സിക്സും മൂന്ന് ഫോറുമാണ് ഈ കൂട്ടുകട്ട് നേടിയത്. 28 പന്തിൽ 40 റൺസ് നേടിയ മഹമ്മുദുള്ള റിട്ടേര്‍ഡ് ഔട്ടാകുകയായിരുന്നു.

ഷാക്കിബിനെ പുറത്താക്കി ബുംറ ബംഗ്ലാദേശിന്റെ ആറാം വിക്കറ്റ് നേടിയപ്പോള്‍ ഷാക്കിബ് 28 റൺസാണ് നേടിയത്. അവസാന ഓവര്‍ എറിഞ്ഞ ശിവം റിഷാദ് ഹൊസൈനെയും ജാക്കര്‍ അലിയെയും പുറത്താക്കിയപ്പോള്‍ ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് 120/8 എന്ന നിലയിൽ അവസാനിച്ചു.