കോവിഡാണോ!!! എന്നാലും ലോകകപ്പിൽ കളിക്കാം – ഐസിസി

Sports Correspondent

T20w
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കോവിഡ് പോസിറ്റീവ് ആയ താരങ്ങള്‍ക്കും കളിക്കാം എന്ന് പറഞ്ഞ് ഐസിസി. കോവിഡ് മാനദണ്ഡങ്ങളിലും വലിയ ഇളവ് ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏതെങ്കിലും താരങ്ങള്‍ കോവിഡ് ബാധിച്ചാലും അവര്‍ ക്വാറന്റീന്‍ ഇരിക്കേണ്ടതില്ലെന്നും ഐസിസി അറിയിച്ചു. ഈ കോവിഡ് ബാധിച്ച താരത്തെ കളിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ടീം ഡോക്ടര്‍ക്ക് എടുക്കാം എന്നും ഐസിസി അറിയിച്ചിട്ടുണ്ട്.