ഹാർദിക് പാണ്ഡ്യയെ ടി20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തതിനെ വിമർശിച്ച് ഇർഫാൻ പത്താൻ. ഹാർദിക് അല്ല ബുമ്ര ആയിരുന്നു വൈസ് ക്യാപ്റ്റൻ ആകേണ്ടിയിരുന്നത് എന്ന് ഇർഫാൻ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ടീം തിരഞ്ഞെടുപ്പിൽ കൃത്യമായ ആസൂത്രണം ഉൾപ്പെടുന്നു. എന്നിരുന്നാലും, ആസൂത്രണത്തിൻ്റെ വ്യക്തതയെക്കുറിച്ച് ആശങ്കയുണ്ട്, റിങ്കു സിങ്ങിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് പോലുള്ള തീരുമാനങ്ങൾ അവ്യക്തമാണ്,” ഇർഫാൻ പറഞ്ഞു.
ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റൻ ആയത്, നേതൃത്വത്തിലെ ഒരു തുടർച്ച കണക്കികെടുത്ത് ആകാം എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാലും ജസ്പ്രീത് ബുംറയെ പോലെയുള്ള ഒരാൾ ടീം ഉള്ളപ്പോൾ അദ്ദേഹത്തെ ആയിരുന്നു വൈസ് ക്യാപ്റ്റൻ ആക്കേണ്ടിയിരുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇർഫാൻ പറഞ്ഞു.