അടിയോടടി, പാക്കിസ്ഥാന്റെ സ്കോര്‍ 15 ഓവറിനുള്ളിൽ ചേസ് ചെയ്ത് വിജയം നേടി ഇംഗ്ലണ്ട്

Sports Correspondent

പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള സന്നാഹ മത്സരത്തിൽ 6 വിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട്. മഴ കാരണം 19 ഓവറായി ചുരുക്കിയ മത്സരത്തിൽ പാക്കിസ്ഥാന്‍ 160/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 14.4 ഓവറിൽ ഇംഗ്ലണ്ട് 163/4 എന്ന സ്കോര്‍ നേടി വിജയം കുറിച്ചു.

24 പന്തിൽ 45 റൺസ് നേടിയ ഹാരി ബ്രൂക്കും 14 പന്തിൽ 33 റൺസ് നേടിയ സാം കറനും ആണ് പാക്കിസ്ഥാന്‍ ബൗളിംഗിനെ തച്ചുടച്ചത്. ബെന്‍ സ്റ്റോക്സ് 18 പന്തിൽ 36 ലിയാം ലിവിംഗ്സ്റ്റൺ 16 പന്തിൽ 28 റൺസും നേടി ഇംഗ്ലണ്ടിന്റെ വിജയം വേഗത്തിലാക്കുവാന്‍ സഹായിച്ചു. പാക്കിസ്ഥാന് വേണ്ടി മൊഹമ്മദ് വസീം ജൂനിയര്‍ 2 വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് വേണ്ടി 39 റൺസ് നേടിയ ഷാന്‍ മസൂദ് ടോപ് സ്കോറര്‍ ആയപ്പോള്‍ മൊഹമ്മദ് വസീം ജൂനിയര്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ 16 പന്തിൽ 26 റൺസ് നേടി തിളങ്ങി.