ഒമാനെതിരെ ഓസ്ട്രേലിയയ്ക്ക് 39 റൺസ് വിജയം

Sports Correspondent

Updated on:

ടി20 ലോകകപ്പിൽ ഗ്രൂപ്പ് ബി മത്സരത്തിൽ ഒമാനെതിരെ വിജയം നേടി ഓസ്ട്രേലിയ. എന്നാൽ കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ പൊരുതി നിന്ന ശേഷമാണ് 39 റൺസ് തോൽവി ഒമാന്‍ ഏറ്റുവാങ്ങിയത്. ഓസ്ട്രേലിയയെ 164/5 എന്ന സ്കോറിലൊതുക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഒമാന്‍ 125/9 എന്ന സ്കോറാണ് നേടിയത്.

മാര്‍ക്കസ് സ്റ്റോയിനിസ്(67*), ഡേവിഡ് വാര്‍ണര്‍(56) എന്നിവരുടെ ബാറ്റിംഗ് മികവാണ് ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുത്തത്. ബൗളിംഗിലും മാര്‍ക്കസ് സ്റ്റോയിനിസ് മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ മിച്ചൽ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ്, ആഡം സംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി മികച്ച് നിന്നു.

ഒമാന് വേണ്ടി അയാന്‍ ഖാന്‍ 36 റൺസും മെഹ്രാന്‍ ഖാന്‍ 16 പന്തിൽ 27 റൺസും നേടിയപ്പോള്‍ അഖിബ് ഇല്യാസ് 18 റൺസ് നേടി പുറത്തായി.