ലോകകപ്പിൽ അഫ്ഗാനിസ്താൻ സൂപ്പർ 8 ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ പപുവ ന്യൂ ഗിനിയയെ നേരിട്ട അഫ്ഘാനിസ്ഥാൻ 7 വിക്കറ്റിന്റെ വിജയം നേടി. ഇത് അഫ്ഗാന്റെ തുടർച്ചയായി മൂന്നാം വിജയമാണ്. ഇതോടെ ഗ്രൂപ്പിൽ നിന്ന് അഫ്ഗാനിസ്താനും വെസ്റ്റിൻഡീസും സൂപ്പർ 8 ഉറപ്പിച്ചു. ന്യൂസിലൻഡ് പുറത്താവുകയും ചെയ്തു.

ഇന്ന് പി എൻ ജിയെ 95 റൺസിൽ എറിഞ്ഞിട്ട അഫ്ഗാനിസ്താൻ. ചെയ്സിന് ഇറങ്ങിയ അഫ്ഗാൻ 16ആം ഓവറിലേക്ക് വിജയം പൂർത്തിയാക്കി. അഫ്ഗാനായി ഗുൽബദിൻ 49 റൺസുമായി ടോപ് സ്കോറർ ആയി. നബി 16 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബൗൾ ചെയ്ത അഫ്ഗാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ ലോകകപ്പിൽ ഇതുവരെ ഒരു ടീമും അഫ്ഗാനെതിരെ 100 റണ്ണിനു മുകളിൽ സ്കോർ ചെയ്തില്ല. ഇന്ന് അഫ്ഗാനായി ഫസ്ലഖ് ഫാറൂകി 3 വിക്കറ്റും നവീൻ 2 വിക്കറ്റും നൂർ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി. നാല് റണ്ണൗട്ടുകളിൽ ഉണ്ടായിരുന്നു.














