നമീബിയയ്ക്കെതിരെ 62 റൺസ് വിജയവുമായി അഫ്ഗാനിസ്ഥാന്‍

Sports Correspondent

അഫ്ഗാനിസ്ഥാന്റെ 160/5 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ നമീബിയയെ 98/9 എന്ന സ്കോറിലൊതുക്കി 62 റൺസ് വിജയം നേടി അഫ്ഗാനിസ്ഥാന്‍. നവീന്‍ ഉള്‍ ഹക്കും ഹമീദ് ഹസ്സനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ റൺ ചേസിൽ ഒരു ഘട്ടത്തിലും നമീബിയയ്ക്ക് മത്സരത്തിൽ മേല്‍ക്കൈ നേടാനായില്ല.

ആദ്യ ഓവറിൽ തുടങ്ങിയ വിക്കറ്റ് വീഴ്ച പിന്നീടുള്ള ഓവറുകളിലും ആവര്‍ത്തിച്ചപ്പോള്‍ 26 റൺസ് നേടിയ ഡേവിഡ് വീസ ആണ് നമീബിയയുടെ ടോപ് സ്കോറര്‍. ഗുല്‍ബാദിന്‍ നൈബിന് രണ്ട് വിക്കറ്റ് ലഭിച്ചു.