ലോകകപ്പ് ഫൈനലിൽ സൂര്യകുമാറിനു മുമ്പ് ജഡേജയെ ഇറക്കിയതിനെ വിമർശിച്ച് ഗൗതം ഗംഭീർ. ആറാം സ്ഥാനത്ത് സൂര്യയെ ഇറക്കാനുള്ള വിശ്വാസം ക്യാപ്റ്റന് ഇല്ലായിരുന്നു എങ്കിൽ പകരം വേറെ ആളെ ടീമിൽ എടുക്കണമായിരുന്നു എന്ന് ഗംഭീർ വിമർശിച്ചു.
“ജഡേജയെ എന്തിനാണ് സൂര്യകുമാർ യാദവിന് മുന്നിൽ അയച്ചതെന്ന് എനിക്ക് മനസ്സിലായില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഏഴാം നമ്പറിലേക്ക് തരംതാഴ്ത്തിയത്? അതൊരു നല്ല തീരുമാനം ആയിരുന്നില്ല.” ഗംഭീർ സ്‌പോർട്‌സ്‌കീഡയോട് പറഞ്ഞു.
“കെ എൽ രാഹുൽ ഉള്ളപ്പോൾ സൂര്യകുമാറിനെ അയച്ച് ആക്രമണാത്മക ക്രിക്കറ്റ് കളിക്കാനും അവന്റെ സ്വാഭാവിക ക്രിക്കറ്റ് കളിക്കാനും ആവശ്യപ്പെടുന്നത് ആയേനെ കൂടുതൽ യുക്തിസഹം, കാരണം സൂര്യക്ക് ധൈര്യത്തിൽ കളിക്കാം ഔട്ട് ആയാലും ജഡേജ പിറകിൽ ഉണ്ട്.” ഗംഭീർ പറഞ്ഞു.
അവസാനം ഇറങ്ങിയത് കൊണ്ട് സൂര്യയുടെ മനസ്സിൽ താൻ ഔട്ട് ആയാൽ അടുത്ത ബാറ്റർമാർ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, സിറാജ്, കുൽദീപ് എന്നിവരാണെന്നത് ആയിരുന്നു. അടുത്ത ബാറ്റ്സ്മാൻ ജഡേജയാണെ അവസ്ഥയിൽ ആയിരുന്നു അദ്ദേഹം ഇറങ്ങിയിരുന്നത് എങ്കിൽ കളി മാറിയേനെ. സൂര്യകുമാറിനെ ആറാം നമ്പറിൽ ഇറക്കാൻ നിങ്ങൾക്ക് വിശ്വാസമില്ലായിരുന്നുവെങ്കിൽ നിങ്ങൾ മറ്റൊരാളെ തിരഞ്ഞെടുക്കേണ്ടതായിരുന്നു,” ഗംഭീർ പറഞ്ഞു.