Picsart 23 11 02 22 42 14 879

നെയ്മറിന്റെ ശസ്ത്രക്രിയ വിജയകരം

ബ്രസീലിയൻ താരം നെയ്മറിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ഇന്നലെ ബ്രസീലിൽ വെച്ചാണ് നെയ്മറിന്റെ പരിക്ക് മാറാനായി കാൽ മുട്ടിൽ ശസ്ത്രക്രിയ നടത്തിയത്. ബ്രസീലിയൻ ടീം ഡോക്ടറുടെ സാന്നിധ്യത്തിൽ ആയിരുന്നു ശസ്ത്രക്രിയ. ഇനി ആറ് മാസത്തോളം താരം പരിക്ക് മാറാനുള്ള വിശ്രമത്തിൽ ആയിരിക്കും.

കഴിഞ്ഞ മാസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വേക്ക് എതിരെ കളിക്കുമ്പോൾ ആയിരുന്നു നെയ്മറിന് പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറി ആണ്. അതുകൊണ്ട് തന്നെ ഈ സീസണിൽ നെയ്മർ ഇനി കളിക്കില്ല എന്ന് ഉറപ്പായിരുന്നു.

നെയ്മർ അവസാന സീസണുകളിൽ എല്ലാം പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. 6 മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മർ ഒരു മാസം മുമ്പ് മാത്രമണ് കളത്തിലേക്ക് തിരികെയെത്തിയത്‌. അൽ ഹിലാലിനായി ഫുട്ബോൾ കളിച്ച് ഫിറ്റ്നസിലേക്കും ഫോമിലേക്കും തിരികെയെത്തുന്നതിന് ഇടയിലാണ് ഈ പുതിയ പരിക്ക് വന്നത്.

Exit mobile version