Picsart 23 11 03 08 40 26 046

ബുമ്രയുടെ ഓവറുകൾ സിറാജിനും ഷമിക്കും കാര്യങ്ങൾ എളുപ്പമാക്കുന്നു എന്ന് അക്തർ

ഇന്ത്യ അവരുടെ പേസർമാരെ ആഘോഷിക്കേണ്ട സമയം ആയി എന്ന് പാകിസ്താൻ മുൻ പേസർ ഷോയിബ് അക്തർ. ശ്രീലങ്കയ്‌ക്കെതിരായ 302 റൺസിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഇന്ത്യൻ ബൗളർമാരെ കുറിച്ച് സംസാരിക്കുക ആയിരുന്നു അക്തർ. ഇന്ത്യൻ പേസ് അറ്റാക്കിനെ തടയുക അസാധ്യമാണെന്ന് അക്തർ പറഞ്ഞു.

“ഇന്ത്യ ഒരു ദയ ഇല്ലാത്ത ടീമായി മാറുകയാണ്. അവരുടെ ബൗളിംഗ് ആക്രമണം തടയുക അസാധ്യമാണ്. ഇന്ത്യ അവരുടെ ഫാസ്റ്റ് ബൗളർമാരെ ആഘോഷിക്കാൻ തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം. കാരണം ഇന്ന് വാങ്കഡെയിലെ ഓരോ പന്തിലും ആവേശം ഉണ്ടായിരുന്നു.” അക്തർ പറഞ്ഞു.

“മുഹമ്മദ് ഷമിയെ ഓർത്ത് വ്യക്തിപരമായി ഞാൻ സന്തോഷവാനാണ്. അദ്ദേഹത്തിന്റെ താളം തിരിച്ചെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് നേടി. സിറാജും മികച്ച ഫോമിലാണ്. ബുംറ മാരകമാണ്. മറ്റ് രണ്ട് പേരെയും സ്വാതന്ത്ര്യത്തോടെ ബൗൾ ചെയ്യാൻ അനുവദിച്ചത് അദ്ദേഹമാണ്” അക്തർ പറഞ്ഞു.

“അവസാനം വരെ ഈ മൂന്ന് പേസർമാരും ഫിറ്റായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അക്തർ പറഞ്ഞു.

Exit mobile version